പാലക്കാട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയില്‍. അഗളി ട്രൈബല്‍ തലൂക്കിലെ സർവേയർ ഹസ്ക്കർ ഖാൻ ആണ് വിജിലൻസ് പിടിയിലായത്. അഗളി താലൂക്ക് സര്‍വേയര്‍ ഭൂമി തരം മാറ്റത്തിന് റിപ്പോര്‍ട്ട് നല്‍കാനായിട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. . അതേ തുടർന്ന് പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു..
പിടിയിലായത് താമസിക്കുന്ന വീടിനു മുൻവശം വച്ച്
വിജിലൻസ് ഉത്തര മേഖല പൊലീസ് സുപ്രണ്ട് ശശിധരൻ ഐപിഎസിന്റെ നിർദേശപ്രകാരം പാലക്കാട് വിജിലൻസ് ഡിവൈഎസ്പി ഷംസുദീനും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
2024 ഒക്ടോബർ 19 ന് വൈകിട്ട് 7.30ന് ഇയാള്‍ താമസിക്കുന്ന വാടക വീടിനു മുൻവശം വച്ച് കൈക്കൂലി വാങ്ങുന്ന സമയത്ത് ഇയാള്‍ കയ്യോടെ പിടിയിലാവുകയായിരുന്നു.