പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംബര്‍ 21 മുതല്‍

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന്‌ ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം സെപ്‌തംര്‍ 21 ന്‌ ആരംഭിക്കും. ക്വാഡ്‌ ഉച്ചകോടി, യുഎന്‍ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ ലോങ്ങ്‌ ഐലന്‍ഡില്‍ സെപ്‌തംബര്‍ 24നാണ്‌ പരിപാടി നടക്കുക. 25,000 ത്തോളം ഇന്ത്യക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ നിലവില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം