എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ആദ്യം പുറത്താക്കേണ്ടത് ഡീനിനെയാണെന്ന് ചെന്നിത്തല പറഞ്ഞു. വിസിയെ സസ്പെൻഡ് ചെയ്തത് ശരിയായ നടപടിയാണ്. എസ്എഫ്ഐയുടെ അതിക്രമങ്ങൾക്ക് അധ്യാപകർ കൂട്ടുനിന്നു. സിദ്ധാർഥ് മരിച്ച ശേഷം കെട്ടി തൂക്കി. സി കെ ശശീന്ദ്രൻ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കൾ ഇടപെട്ടു. പ്രതികളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Share
അഭിപ്രായം എഴുതാം