മിസോറമിൽ ഇസെഡ് പിഎം അധികാരത്തിലേക്ക്; 26 ഇടത്ത് വമ്പൻ വിജയം

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ തലമുറ രാഷ്ട്രീയ സഖ്യമായ ഇസെഡ് പിഎം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കിയാണ് ഈ കുതിപ്പ്. നാൽപ്പത് സീറ്റിൽ 26 ഇടത്തും ഇസെഡ് പിഎം ആണ് വിജയിച്ചിരിക്കുന്നത്. 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവരുടെ സ്ഥാനാർത്ഥികളും മുന്നിട്ട് നിൽക്കുന്നു. അതേസമയം മുഖ്യമന്ത്രി സോറം താങ്ഗ പരാജയത്തിലേക്ക് അടുക്കുകയാണ്.

40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പമാണ് മിസോറാമിലും വോട്ടെടുപ്പ് നടന്നത്. എന്നാൽ മിസോറാമിൽ ഞായറാഴ്ച മതപരമായ പ്രാർത്ഥനകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി വിവിധ ജനവിഭാഗങ്ങൾ വോട്ടെണ്ണൽ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്നലെ നടക്കാനിരുന്ന വോട്ടെണ്ണൽ ഇന്നേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്.

Share
അഭിപ്രായം എഴുതാം