ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹി സ്വദേശിനിയായ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലെ ട്രോണിക് സിറ്റി ഏരിയയിലാണ് സംഭവം. ട്രോണിക്ക സിറ്റിയിലെ കളിപ്പാട്ട നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

ജോലി കഴിഞ്ഞ് 22 കാരിയായ സഹപ്രവര്‍ത്തകയ്ക്കും പുരുഷ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് മൂന്നംഗ അജ്ഞാത സംഘം ആക്രമിച്ചത്.ഒപ്പമുണ്ടായിരുന്നവരെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം