ഫിലിപ്പീൻസിൽ അതിതീവ്ര ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ അതിതീവ്ര ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. മിൻഡനൗ ദ്വീപാണ് പ്രഭവ കേന്ദ്രം.

ഫിലിപ്പീൻസ്, മലേഷ്യ,ജപ്പാൻ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്.63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്‍റെ വ്യാപ്തി. കഴിഞ്ഞ മാസംആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ ഭൂകമ്പമുണ്ടാകാറുണ്ട്.

Share
അഭിപ്രായം എഴുതാം