വിമാനത്തിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വിമാന കമ്പനികൾ പറയുന്നതിങ്ങനെ

ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും അറിയാം.
ഒരു ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാം? ഒരു യാത്രയ്ക്ക് തയ്യാറാകുമ്പോൾ പലർക്കുമുള്ള സംശയമാണ് ഇത്. പ്രത്യേകിച്ച്

ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. ലഹരിപാനീയങ്ങൾ കൊണ്ടുപോകുന്നതിന് സർക്കാരും വ്യോമയാന വ്യവസായവും സ്ഥാപിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയുംഅറിയാം.

ചില നിയന്ത്രണങ്ങളോടെ ഒരു വ്യക്തിക്ക് ലഗേജിൽ അഞ്ച് ലിറ്റർ ലഹരിപാനീയങ്ങൾ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. എന്നാൽ വളരെ വൃത്തിയും സുരക്ഷിതവുമായ പാക്ക് ചെയ്തവയായിരിക്കണം ഇവ. റീട്ടെയിൽ പാക്കേജിംഗ് ഉണ്ടായിരിക്കണം. മാത്രമല്ല ഇതിൽ 70% ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടാകാനും പാടില്ല. അതേസമയം 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അതായത് എയർലൈനിന്റെ മൊത്തത്തിലുള്ള ലഗേജ് നിയമങ്ങൾ പ്രകാരം, 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഏത് അളവിലുള്ള കുപ്പികളും കൊണ്ടുപോകാം.

എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ നിന്ന് വാങ്ങുമ്പോൾ ക്യാരി-ഓൺ ബാഗുകളിൽ മദ്യം അനുവദനീയമാണ്.

Share
അഭിപ്രായം എഴുതാം