കിളിമാനൂര്‍: കുപ്രസിദ്ധ ഗുണ്ട വടിവാള്‍ വിനീത് പോലീസ് പിടിയിലായി. വിവിധ കേസുകളില്‍ പ്രതിയായ വിനീത് ഇന്നലെ (14.01.2021 )കൊല്ലത്തുവച്ചാണ് പിടിയിലായത്. പിടിയിലാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കിളിമാനൂരിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ വിഷ്‌ണുവിനെ വടിവാള്‍ കാട്ടി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം പെട്രോളടിക്കാനെത്തിയ സമയം ഇയാള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇയാള്‍ കിളിമാനൂര്‍ ഇരട്ടച്ചിറ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പില്‍ എത്തി പണം തട്ടാന്‍ ശ്രമിച്ചത്
കിളിമാനൂരില്‍ നിന്നും രക്ഷപെട്ട പ്രതി ചെങ്ങന്നൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വളളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ചടയമംഗലത്തുവച്ച് തടയുകയും കാറില്‍ കയറി വടിവാള്‍ കാട്ടി സ്വര്‍ണ്ണമാല ,മോതിരം, മൊബൈല്‍, ക്യാമറ എന്നിവ തട്ടിയെടുക്കുകയും ചെയ്‌തു. തുടര്‍ന്ന് ശ്രീപതിയെ കാറില്‍ നിന്നും ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കാര്‍ കൊല്ലം ചിന്നക്കടയില്‍ ഉേേപക്ഷിക്കുകയായിരുന്നു. കൊല്ലം ഈസ്‌റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീത് ഇന്നലെ പിടിയിലാവുന്നത്.
വിനീത്, മിഷേല്‍,ഷിന്‍സി, ശ്യാം എന്നിവരെ കഴിഞ്ഞമാസം പെരുമ്പാവൂര്‍ പോലീസ് അറസ്‌റ്റ ്‌ചെയ്‌തിരുന്നു. എന്നാല്‍ കോവിഡ് പ്രഥമീക ചികിത്സാ കേന്ദ്രത്തില്‍ നിന്നും വിനീതും മിഷേലും രക്ഷപെട്ടു.അതിനുശേഷം 20 കവര്‍ച്ചകളാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയിട്ടുളളത്. കൊല്ല്‌ത്തുനിന്നും തിരുവനന്തപുരത്തേക്ക വിനീത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മുമ്പ് ജുവനൈല്‍ ഹോമില്‍ രണ്ടുുവര്‍ഷത്തോളം ശിക്ഷ അനുഭവിച്ച വിനീത് തടവ് ചാടി രക്ഷപെടുകയായിരുന്നു.