വിജയ് ആന്റണിയുടെ “കൊലൈ” ജൂലൈ 21ന് എത്തും

ബാലാജി കെ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വിജയ് ആന്റണി പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൊലൈ ജൂലൈ 21 ന് തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ 19/07/23 ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

റിതിക സിംഗ്, മീനാക്ഷി ചൗധരി, രാധിക ശരത്കുമാര്‍, മുരളി ശര്‍മ, സിദ്ധാര്‍ത്ഥ ശങ്കര്‍, കിഷോര്‍ കുമാര്‍, ജോണ്‍ വിജയ്, അര്‍ജുൻ ചിദംബരം, സംകിത് ബോറ എന്നിവരും കോലായില്‍ അഭിനയിക്കുന്നു. ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതവും ശിവകുമാര്‍ വിജയൻ ഛായാഗ്രഹണവും സെല്‍വ ആര്‍കെ എഡിറ്റിംഗും ആറുസാമി കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സും ലോട്ടസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ്. അജ്ഞാത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യൻ മോഡല്‍ ലീലയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയാണ് കോലായ് പിന്തുടരുന്നത്.

Share
അഭിപ്രായം എഴുതാം