നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ന്യൂയോർക്ക്∙: സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ പദ്ധതി യാഥാർഥ്യമാകും. വന്ദേഭാരത് ട്രെയിൻ വന്നപ്പോൾ നല്ല സ്വീകാര്യതയുണ്ടായിതിലൂടെ ജനങ്ങൾ പറയാതെ പറയുന്നത് സെമി ഹൈസ്‌പീഡ് ട്രെയിനിന്റെ ആവശ്യകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് അനുയോജ്യമായ നാടായി കേരളം മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. സ്‌പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോ–ഓർഡിനേറ്ററുമായ ഡോ.എം.അനിരുദ്ധൻ തുടങ്ങിയവർ സംസാരിക്കും.

Share
അഭിപ്രായം എഴുതാം