മത്സ്യോത്സവം ഡിസംബർ 24 മുതൽ 28 വരെ

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും, മത്സ്യക്കൃഷിയുടെയും വർഷാചരണത്തിന്റെ ഭാഗമായി ഡിസംബർ 24 മുതൽ 28 വരെ വൈപ്പിനിൽ മത്സ്യോത്സവം സംഘടിപ്പിക്കാൻ തീരുമാനം. വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ ജയ്‌ഹിന്ദ്‌ മൈതാനത്തിലാണ് മത്സ്യോത്സവം നടത്തുന്നത്. വിവിധ വകുപ്പുകൾ, ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും സെമിനാറുകളും സംഘടിപ്പിക്കും.മത്സ്യോത്സവത്തിന്റെ ആലോചനാ യോഗം കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസന കാര്യ കമ്മീഷണർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി, സിഫ്നെറ്റ്, മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജി സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ്‌ ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിങ്, സെൻട്രൽ മറൈൻ ആൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വിജ്ഞാൻ കേന്ദ്ര, കുഫോസ്, കുസാറ്റ് തുടങ്ങിയ സ്ഥാപങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം