ശ്രീലങ്ക: മുന്‍ധനമന്ത്രി ബേസില്‍ രാജപക്സെയ്ക്ക് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കയറാനായില്ല

കൊളംബോ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം ഗോട്ടബയയുടെ ഇളയസഹോദരനും മുന്‍ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയ്ക്കും ഇന്നലെ ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കയറാനായില്ല. പണമടച്ച്, ബിസിനസുകാര്‍ക്കായുള്ള പ്രത്യേക സര്‍വീസ് ഉപയോഗപ്പെടുത്താനായിരുന്നു ലങ്കന്‍ പൗരത്വത്തിനൊപ്പം യു.എസ്. പൗരത്വവുമുള്ള ബേസിലിന്റെ ശ്രമം. എന്നാല്‍, അത്തരം സൗകര്യം പിന്‍വലിച്ചതായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവസാനനിമിഷം അറിയിച്ചു. ബേസിലിനെ വിമാനത്തില്‍ കയറ്റുന്നതിനെതിരേ മറ്റ് യാത്രക്കാര്‍ പ്രതിഷേധിച്ചതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. തുടര്‍ന്ന്, അദ്ദേഹം തിടുക്കത്തില്‍ വിമാനത്താവളം വിട്ടു.ബേസിലിന്റെ യു.എസ്. പാസ്പോര്‍ട്ട് ജനക്കൂട്ടം െകെയടക്കിയ പ്രസിഡന്റിന്റെ കൊട്ടാരത്തിലായതിനാല്‍ പുതിയതു സംഘടിപ്പിക്കേണ്ടതുണ്ട്. അതിനാലാണു ദുബായിലേക്കു കടക്കാന്‍ പദ്ധതിയിട്ടത്. രാജപക്സെ സഹോദരന്‍മാരുടെ വിലപ്പെട്ട രേഖകളടങ്ങിയ സ്യൂട്ട്കേയ്സും രണ്ടുകോടിയോളം ശ്രീലങ്കന്‍ രൂപയും ജനക്കൂട്ടം കണ്ടെടുത്ത് പോലീസിനു കൈമാറിയിരുന്നു. ഇവ നിലവില്‍ കൊളംബോ കോടതിയുടെ കസ്റ്റഡിയിലാണ്.

Share
അഭിപ്രായം എഴുതാം