ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം

ന്യൂഡല്‍ഹി: ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമാണ്. മനുഷ്യന് ജീവിക്കാന്‍ ഈ ഒരു ഭൂമി മാത്രമേ ഉള്ളൂ, ഇതിനു നാശം സംഭവിച്ചാല്‍ ചെന്ന് പാര്‍ക്കാന്‍ മറ്റൊരിടമില്ല എന്ന അവബോധമുണ്ടാക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന കാമ്പെയ്‌നുകളുടെ ലക്ഷ്യം. ഒരോയോരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന പ്രമേയവും. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തില്‍ കൂട്ടായ, പരിവര്‍ത്തനാത്മകമായ പ്രവര്‍ത്തനത്തിന് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നു. കൊവിഡ് മഹാമാരിയുടെ അതിജീവന കാലത്താണ് ഇക്കുറിയും ലോക പരിസ്ഥിതി ദിനം കടന്നുപോകുന്നത്. യുഎന്‍ ജനറല്‍ അസംബ്ലി 1972ലാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 50 വര്‍ഷത്തോളമായി പരിസ്ഥിതി ദിനം ആചരിച്ചുവരികയാണ്. ‘ഒരു ഭൂമി മാത്രം’ എന്ന സന്ദേശത്തോടെ 1974ല്‍ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 1987ല്‍ ഈ ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഓരോ വര്‍ഷവും ആതിഥേയ രാജ്യത്തെ നിശ്ചയിക്കുക എന്ന പുതിയ ആശയം യുഎന്‍ കൊണ്ടുവന്നു. അത് പ്രകാരം ഈ വര്‍ഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്.

Share
അഭിപ്രായം എഴുതാം