കോഴിക്കോട് എച്ച് വൺ എൻ വൺ ബാധിച്ച് പന്ത്രണ്ട് വയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും എച്ച് വൺ എൻ വൺ മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു. മരണശേഷം മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്.

മറ്റൊരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ കുട്ടിയുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷ വിഭാഗത്തിലെ ഡോക്ടർമാർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ ഒരേ വീട്ടിലുള്ളവരാണ്.

Share
അഭിപ്രായം എഴുതാം