നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ലോകായുക്ത നിയമഭേതഗതിയെ എതിര്‍ത്തത്‌ തെറ്റായിപ്പോയെന്ന്‌ ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം : 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ലോകായുക്ത നിയമത്തിന്റെ ഭേതഗതിയെ എതിര്‍ത്തത്‌ സെക്ഷന്‍ 14ലെ ഭരണഘടനാ വിരുദ്ധതയെക്കുറിച്ച്‌ ബോധ്യമില്ലാതിരുന്നതുകൊണ്ടായിരുന്നെന്നും അത്‌ തെറ്റായി പോയെന്നും സിപിഎം മുതില്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തലിന്‌ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. തെറ്റ്‌ ജനങ്ങളോട്‌ തുറന്നുപറയലാണ്‌ പുതിയ തീരുമാനമെന്നും ആനത്തലവട്ടം.

ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന്‌ തളളാം എന്ന വ്യവസ്ഥ 99ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ഒഴിവാക്കിയത്‌ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. അക്കാലത്ത്‌ ആദ്യം നിയമസഭയില്‍ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്റെ കരടില്‍ ഇന്ന്‌ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേതഗതിയും ഉണ്ടായിരുന്നു. ഇതിനെ ഇടതുനേതാക്കള്‍ എതിര്‍ത്തിരുന്നുവെന്ന നിയമസഭാരേഖകളാണ്‌ കഴിഞ്ഞ ദിവസം പുറത്തുവന്നത്‌.

ലോകായുക്ത ഉത്തരവിനെ ഗവര്‍ണര്‍ക്ക്‌ അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക്‌ തിരുത്താമെന്ന വ്യവസ്ഥയെ ജി.സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. ലോകായുക്തയുടെ തീരുമാനങ്ങള്‍ അവഗണിക്കാന്‍ സര്‍ക്കാരിന്‌ അവസരം ഉണ്ടായാല്‍ ലോകായുക്തക്കുമുകളിലാകും സര്‍ക്കാര്‍. അത്‌ ശരിയല്ലെന്നാണ്‌ ആനത്തലവട്ടം ആനന്ദ്‌ന്‍ അ്‌ന്നുപറഞ്ഞത്‌. പൊതു പ്രവര്‍ത്തകര്‍ അഴിമതി നടത്തിയെന്ന്‌ ലോകായുക്ത വ്യക്തമാക്കിയതിന്‌ ശേഷവും പദവിയില്‍ തുടരുന്നത്‌ അപമാനകരമാണെന്നായിരുന്നു ജി.സുദാകരന്റെ അഭിപ്രായം. മറ്റ്‌ നിരവധി ഇടത്‌ നേതാക്കളും ഭേദഗതിയെ എതിര്‍ത്തിരുന്നു.

Share
അഭിപ്രായം എഴുതാം