ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമം കൊണ്ടുവരണം : മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി രാമദാസ്‌

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ബ്രൗസിംഗ്‌ കേന്ദ്രം ഉടമ വീട്ടിനുളളില്‍ തൂങ്ങിമരിച്ചു. കോയമ്പേട്‌ സോമദത്തന്‍ നഗര്‍ ദിനേഷ്‌ (41) ആണ്‌ മരിച്ചത്‌. 41 ലക്ഷം രൂപ കടബാദ്ധ്യയുണ്ടെന്നും ഇത്‌ തനിക്ക്‌ തിരിച്ചുനല്‍കാനാവാത്ത അവസ്ഥയിലാണെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ 12 പേരാണ്‌ സംസ്ഥാനത്ത്‌ ഇത്തരത്തില്‍ ജീവനൊടുക്കിയിട്ടുളളത്‌. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന്‌ പട്ടാളിമക്കള്‍ കക്ഷി നേതാവും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അന്‍പുമണി രമദാസ്‌ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം