മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി നിസാരപരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.

07/11/21 ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത്.

Share
അഭിപ്രായം എഴുതാം