സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ

മുംബൈ: സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക് മാത്രമായി സര്‍വീസ് ഒരുക്കുന്നത്. നഗരത്തിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം ബസുകളാണ് ഒരുക്കിയിരിക്കുന്നത്. അവയില്‍ എഴുപത് റൂട്ടുകളില്‍ പത്തെണ്ണം സ്ത്രീകള്‍ക്ക് മാത്രമുള്ള ലേഡീസ് സ്പെഷ്യല്‍ ആയിരിക്കും. ബാക്കിയുള്ള അറുപതു റൂട്ടുകളില്‍ ആദ്യ ബസ് സ്റ്റോപ്പില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കി ലേഡീസ് ഫസ്സ് എന്ന രീതിയിലായിരിക്കും നടപ്പാക്കുക.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ നിര്‍ദ്ദേശപ്രകാരമാണ് നഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബെസ്റ്റിന്റെ വക്താക്കള്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുകയകണ് തങ്ങളുടെ ലക്ഷ്യമെന്ന് ബെസ്റ്റിന്റെ ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞൂ.തങ്ങളുടെ സേവനം ഉപയോഗിക്കുന്ന 28 ലക്ഷത്തോളം യാത്രക്കാരില്‍ 12 ശതമാനത്തോളം സ്ത്രീ യാത്രക്കാരാണ്, ആദ്യത്തെ ബസ് സ്റ്റോപ്പില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ആ റൂട്ടില്‍ വനിതാ യാത്രക്കാര്‍ കൂടുമെന്നും സ്വഭാവികമായി ലേഡീസ് സ്പെഷ്യല്‍ റൂട്ട് ആകുമെന്നും മറ്റൊരു വക്താവ് പറഞ്ഞു. നവബംര്‍ ആറോടെ പ്രാബല്യത്തില്‍ വരും.മുന്‍പും സമാനമായ ബസ് സേവനങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കിലും പിന്നിട് ചില റൂട്ടുകള്‍ പരിമിതപ്പെടുത്തിയ സാഹപര്യത്തില്‍ നിര്‍ത്തലാക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം