ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വം മാധ്യമ സ്ഥാപനത്തിന് ഉണ്ടായിരിക്കുമെന്ന് കോടതിവിധി

കാൻബറ: മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന അപകീർത്തിപരമായ മാറിയാൽ അതിൻറെ ഉത്തരവാദിത്വം  മാധ്യമ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി വിധിച്ചു. വാർത്തകളുടെ വിതരണത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് മാധ്യമ സ്ഥാപനങ്ങൾക്ക് അതിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കമൻറുകളുടെ പേരിൽ നിയമ നടപടിയും ശിക്ഷയും നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ ഓസ്ട്രേലിയൻ ഹൈക്കോടതിയിലെ വിധിയിൽ മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ കോടതികളുടെ വിധികളിലും സമാനരീതിയിൽ സ്വാധീനിക്കാൻ ഇടയുണ്ട്.

ഫേസ്ബുക്ക് പേജിൽ വാർത്തയുടെ കമൻറ് ആയി മറ്റുള്ളവർ രേഖപ്പെടുത്തിയ അപകീർത്തിപരമായ പരാമർശങ്ങൾക്ക് മാധ്യമ സ്ഥാപനങ്ങൾ ഉത്തരവാദിയല്ല എന്ന് ബോധിപ്പിച്ചു കൊണ്ട് ഓസ്ട്രേലിയൻ ഹൈക്കോടതിയിൽ വന്ന അപ്പീൽ കേസിൽ തീർപ്പുകൽപ്പിച്ച് കൊണ്ടാണ് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. 

ഓസ്ട്രേലിയയിലെ മാധ്യമ സ്ഥാപനങ്ങളായ ഫെയർ ഫാക്ട്സ് മീഡിയ പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നാഷണൽ വൈഡ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ്,ഓസ്ട്രേലിയൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കക്ഷികളായിരുന്നു അപ്പീലുമായി കോടതിയെ സമീപിച്ചത്. മിലൻ വോളർ എന്ന ആളെ പറ്റി  ഈ മാധ്യമങ്ങൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം ഫേസ്ബുക്ക് പേജിൽ നിരവധി ആളുകൾ കമൻറ് പോസ്റ്റ് ചെയ്യുകയുണ്ടായി.ഈ കമൻറുകൾ വോളർക്ക്  അപകീർത്തികരമാണ് എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാൽ വാർത്തയുടെകാര്യത്തിൽ മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഉള്ളൂ എന്നും ആ വാർത്ത കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് പേജിൽ വന്ന് കമൻറ് ഇടുന്ന ആളുകളുടെ അഭിപ്രായങ്ങളുടെ ഉത്തരവാദിത്വം കമൻറ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞുകൊണ്ട് വോളറുടെ വാദങ്ങളെ മൂന്ന് മാധ്യമ സ്ഥാപനങ്ങളും എതിർത്തു.  എന്നാൽ മാധ്യമ സ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്നതെന്തും മാധ്യമസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചതായാണ് പരിഗണിക്കേണ്ടത് എന്ന് കോടതി നിരീക്ഷിച്ചു. 

സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിൽ  മാധ്യമസ്ഥാപനം ഒരു പേജ് സൃഷ്ടിക്കുകയും അതിൽ വാർത്ത കൊടുക്കുകയും ചെയ്യുന്നതിലൂടെ മറ്റ് ആളുകളോട് അതിൻറെ കമൻറ് പേജിൽ അഭിപ്രായം രേഖപ്പെടുത്തുവാൻ ക്ഷണിക്കുകയോ അവസരമൊരുക്കുകയോ ചെയ്യുകയാണ് ഉണ്ടായത്. അതിൽ ആരു രേഖപ്പെടുത്തിയ അഭിപ്രായങ്ങളുടേയും ഉത്തരവാദിത്വം ആ പേജ് സൃഷ്ടിച്ച് അങ്ങനെ പ്രസിദ്ധീകരിക്കുവാൻ അവസരമൊരുക്കിയ പ്രസാധകനു തന്നെയാണ് എന്ന് കോടതി പറഞ്ഞു. 

ഈ വിധിയുടെ പശ്ചാത്തലത്തിൽ വാർത്തകളുടെ പ്രചരണത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്ന മറ്റുരാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങളും സമാനമായ  നിയമ നടപടികൾ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് സൂചന.

Share
അഭിപ്രായം എഴുതാം