കൊല്ലം പള്ളിമുക്കിൽ മോഷണം വ്യാപകമാവുന്നു. കഴിഞ്ഞമൂന്നുമാസത്തിനുളളിൽ നടന്നത് അമ്പതിലേറെ മോഷണങ്ങൾ

കൊല്ലം: പള്ളിമുക്കിലെ കടകളിൽ വീണ്ടും മോഷണം. ടെക്സ്റ്റൈൽസിൽ നിന്ന് ആയിരക്കണക്കിന് രൂപ വിലവരുന്ന റെഡിമെയ്ഡ് തുണികളും പണവു നഷ്ടപ്പെട്ടു. ഇരവിപുരം പൊലീസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരന്തരം മോഷണം തുടരുകയാണ്. കൊല്ലം പള്ളിമുക്കിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മൂന്ന അംഗസംഘം നടത്തിയ മോഷണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം അയിരക്കണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും കടയുടെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മുപ്പത്തി രണ്ടായിരം രൂപ മോഷ്ടിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മോഷണം എന്ന് വ്യക്തമാകും. കടയുടെ പിന്നിലെ കാടുപിടിച്ച് കിടന്ന പറമ്പിലൂടെയാണ് മോഷണസംഘം കടക്ക് സമിപം എത്തി ആദ്യം സിസിടി വി ക്യാമറകൾ തകർത്തു.

ക്യാമറകൾ തകർക്കുന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടി മോഷണത്തിന് പിന്നിൽ നാല് പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കടക്കുള്ളിൽ കടന്ന സംഘം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. . കട മോഡി കൂട്ടുന്നതിന് വേണ്ടി നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് കമ്പിയിൽ ചവിട്ടികയറി കടക്ക് മുകളിൽ എത്തി വാതിൽ തകർത്താണ് ഉള്ളിൽ കടന്നിരിക്കുന്നത്. കടയിൽ എത്തിയ ചില ആളുകളെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചിടുണ്ട്

ഒരാഴ്ചക്ക് ഉള്ളിൽ പള്ളിമുക്കിൽ ദേശിയപാതക്ക് സമിപമുള്ള കടകളിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണ് ഇത്. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് ഇരവിപുരം പൊലീസ് സ്റ്റേഷന്റെ പരിതിയിൽ മുപ്പതിലധികം മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് നടന്നത്. അടഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന് സംഘങ്ങളും ഉണ്ട്. മോഷണസംഘങ്ങളിൽ ചിലർ മയക്കുമരുന്നിന് അടിമകളുമാണ്

Share
അഭിപ്രായം എഴുതാം