റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്നുമരണം

July 29, 2021 - 7:13 am

കോട്ടയം ; ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ ബൈക്കുകളുടെ മത്സര ഓട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പുഴവാത്‌ സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ്‌ നടേശന്‍, പുതുപ്പളളിസ്വദേശി ശരത്‌ എന്നിവരാണ്‌ മരിച്ചത്‌.

കഴിഞ്ഞമൂന്നുദിവസമായി ഇവിടെ മത്സര ഓട്ടം പതിവായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. പുതുപ്പളളി സ്വദേശിയാീയ ശരത്‌ അമിത വേഗത്തില്‍ ഓടിച്ച ബൈക്ക്‌ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായതെന്നാണ്‌ വിവരം. രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *