ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല; രാജി വേണ്ടെന്ന് ധാരണ; സിപിഐഎമ്മിന്റേയും പിന്തുണ

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍ സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണം വലിയ വിവാദമാവുന്നതിനിടെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ തന്നെ അത് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

വിഷയത്തില്‍ എകെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. രാജിവെക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. 21/07/21 ബുധനാഴ്ച ചേർന്ന അവയിലബിള്‍ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. അതേസമയം ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

Share
അഭിപ്രായം എഴുതാം