അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി

തിരുവനന്തപുരം: തനിക്ക്‌ അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫയര്‍ഫോഴ്‌സ്‌ മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി. സംസ്‌ഥാന പോലീസ്‌ മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്.

സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ്‌ ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക്‌ അവകാശപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ അനുവദിക്കണമെന്ന സന്ധ്യയുടെ ആവശ്യം അംഗീകരിക്കാനാണു സാധ്യത.
സംസ്‌ഥാന പോലീസിന്റെ പുതിയ മേധാവിയെ തെരഞ്ഞെടുക്കാനായി യു.പി.എസ്‌.സി. തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ്‌ ഡയറക്‌ടര്‍ സുദേഷ്‌ കുമാറിനു പുറമേ സന്ധ്യയും എ.ഡി.ജി.പി.റാങ്കുകാരനായ അനില്‍കാന്തും ഉണ്ടായിരുന്നു. അനില്‍കാന്തിനെ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ പദവിയില്‍ ഡി.ജി.പി റാങ്കോടുകൂടി നിയമിച്ചിരുന്നു. സന്ധ്യയ്‌ക്ക്‌ ഡി.ജി.പി. പദവി നല്‍കിക്കൊണ്ടുള്ള ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സന്ധ്യ കത്ത്‌ നല്‍കിയത്‌.

Share
അഭിപ്രായം എഴുതാം