കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളിന്റെ ഭാര്യയും രണ്ട്‌ മക്കളും വിഷം ഉളളില്‍ ചെന്ന്‌ മരിച്ച നിലയില്‍ കണ്ടെത്തി

ഈറോഡ്‌: കോവിഡ്‌ ബാധിച്ച്‌ മരിച്ച ആളിന്റെ ഭാര്യയും രണ്ട്‌ മക്കളും വിഷം ഉളളില്‍ ചെന്ന്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മാങ്ങാടിയില്‍ താമസിച്ചിരുന്ന പരേതനായ ഭാസ്‌കറിന്‍റെ ഭാര്യ നിത്യ(37) .മകള്‍ മഹതി(11) മകന്‍ യാഥവ്‌ കൃഷ്‌ണന്‍(6) എന്നിവരെയാണ്‌ മരിച്ചനിലയില്‍ കണ്ടത്‌.

2021 മെയ്‌ രണ്ടാം തീയതിയാണ്‌ ഭാസ്‌കര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‌ മാനസികമായി തകര്‍ന്ന നിത്യയെയും മക്കളെയും പിതാവ്‌ പാര്‍ത്ഥസാരഥി ദിണ്ടലിലുളള തന്റെ വീട്ടിലേക്ക്‌ കൂട്ടി കൊണ്ടുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഉച്ചക്ക്‌ നിത്യയും മക്കളും ഉച്ചഭക്ഷണത്തിന്‌ ശേഷം മുറിയില്‍ കയറി കതകടച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന്‌ നടത്തിയ അന്വെഷണത്തില്‍ മൂന്നുപേരെയും മുറിക്കകത്ത്‌ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ മൂവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ക്ക്‌ ചോരില്‍ ഗുളിക കലര്‍ത്തി കൊടുത്ത്‌ നിത്യയും കഴിച്ചിരിക്കാമെന്നാണ്‌ പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പരിശോധനക്കായി ഈറോഡ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ വിവാഹം കഴിഞ്ഞി്‌ട്ട്‌ 15 വര്‍ഷമായി

Share
അഭിപ്രായം എഴുതാം