വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിതാ കമാലിന്റെ ഡോക്ടറേറ്റ്‌ വ്യാജമാണെന്ന്‌ പരാതി

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിതാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന്‌ പരാതി. ഡോക്ടറേറ്റ്‌ ലഭിക്കാതെ ഇവര്‍ പേരിനൊപ്പം ഡോക്ടറേറ്റ്‌ ചേര്‍ക്കുകയായിരുന്നാണ് ആരോപണം. ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവര്‍ ചര്‍ച്ചയില്‍ ഷഹീദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ്‌ ഈ ആരോപണം ഉന്നയിച്ചത്‌. സര്‍വകലാശാലയില്‍നിന്ന്‌ തനിക്ക്‌ ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരമാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഈ രേഖകള്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.

രേഖാമൂലം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌ ഇവര്‍ ബികോം വരെ മാത്രമാണ്‌ പഠിച്ചത്‌. ബികോം മൂന്നാംവര്‍ഷം ഇവര്‍ പാസായിട്ടില്ല. അധിക യോഗ്യത പിജിഡിസിഎ ആണെന്നാണ് സര്‍വകലാശാല രേഖയില്‍ ഉളളത്‌. ഇതും തെറ്റാണെന്നും അഞ്ചല്‍ സെന്റ് ജോണ്‍സ്‌ കോളേജിലാണ്‌ ഇവര്‍ പഠിച്ചതെന്നും ബികോം പൂര്‍ത്തിയാക്കാനായിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ കമ്മീഷനില്‍ ഇവര്‍ നല്‍കിയ രേഖകള്‍ പ്രകാരം വിദ്യാഭ്യാസ യോഗ്യതയായി ബികോം പിജിഡിസിഎ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുളളത്‌. ബിരുദം നേടാത്ത ഒരാള്‍ക്ക്‌ പിജി പാസാവാന്‍ സാധിിക്കില്ല. അതിനാല്‍ ആവാദവും തെറ്റാണ്‌. തോറ്റ ബികോം പിന്നെ ഇവര്‍ എന്ന്‌ പാസായി എപ്പോള്‍ പിജിയും പിച്ച്ഡിയും എടുത്തുവെന്നൊന്നും വ്യക്തമല്ല.

2009ല്‍ കാസര്‍കോട്‌ ലോക്‌സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമ സഭാ സീറ്റിലും ഇവര്‍ മത്സരിച്ചിരുന്നു. ഇവിടെ രണ്ടിടത്തും നല്‍കിയ സത്യവാങ്‌മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ്‌ കാണിച്ചിരിക്കുന്നത്‌. ഇതേരക്കറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ താന്‍ താന്‍ ബികോം പാസായിട്ടില്ലെന്നും കോഴ്‌സ്‌ കംപ്ലീറ്റ് ആയിയെന്നുമാത്രമാണ് ഉദ്ദശിച്ചതെന്നും ഷാഹിദാ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വനിതാ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഇവരുടെ ഫോട്ടോയ്‌ക്ക്‌ താഴെ ഡോ. ഷാഹിതാ കമാല്‍ എന്നാണ്‌ ചേര്‍ത്തിരിക്കുന്നത്‌. ഗുരുതരമായ ഈ ആരോപണം പരിശോധിക്കണമന്ന്‌ സിപിഐ നേതാവ്‌ ആനിരാജ, മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന്‍, എഐഎസ്‌ എഫ്‌ സംസ്ഥാന സെക്രട്ടറി അരുണ്‍ബാബു എന്നിവര്‍ ന്യൂസ്‌ അവറില്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം