സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷൻ കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തെറ്റായ നിലപാട് എടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി 26/06/21 വ്യക്തമാക്കി.

അതിനിടെ കള്ളക്കടത്തുകാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. സംഘടനയുടെ കണ്ണൂര്‍ ജില്ലാ ഘടകമാണ് കള്ളക്കടത്തുകാര്‍ക്ക് ഇടതുപ്രൊഫൈലുകളില്‍ നിന്ന് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന നടപടിയുമായി രംഗത്തെത്തിരുന്നു.

സ്വയം അപമാനിതരാകാതിരിക്കാന്‍ ഇവരെ പിന്തുണയ്ക്കുന്ന ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം