വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി: സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി.വാട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.ജൂൺ 4 ന് കോമ്പറ്റീഷൻ കമ്മീഷൻ അയച്ച നോട്ടീസ് റദ്ദാക്കണമെന്ന വാട്സ്ആപ്പിന്‍റെ ആവശ്യമാണ് കോടതി തള്ളിയത് .


മെയ് 15 മുതൽ നിലവിൽ വന്ന,വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.പുതിയ സ്വകാര്യതാ നയത്തിനെതിരെ സർക്കാർ എതിർപ്പ് ഉന്നയിച്ചെങ്കിലും വാട്ട്സ്ആപ്പ് മാറ്റങ്ങളൊന്നും വരുത്തിയില്ല.


ഈ സാഹചര്യത്തിലായിരുന്നു കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വാട്ട്സ്ആപ്പിനെതിരെ നോട്ടിസ് അയച്ച് അന്വേഷണ നടപടികളിലേക്ക് കടന്നത്.വ്യക്തികൾ തമ്മിലുള്ള സന്ദേശങ്ങൾ ചോർത്തില്ലെന്നും കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നൽകുക എന്നും വാട്ട്സ് ആപ്പ് വിശദീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം