തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ പിന്നാക്ക ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകും. സമയബന്ധിതമായി ഇക്കാര്യം പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ വിഭാഗത്തെ ഒ.ബി.സി. പട്ടികയിൽപ്പെടുത്തി ഉദ്യോഗനിയമനത്തിൽ സംവരണാനുകൂല്യം നേരത്തെ അനുവദിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം