രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്‌

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്പുകളെക്കുറിച്ചുളള മുന്നരിയിപ്പുമായി പോലീസ്‌. കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ക്ക്‌ ഓണ്‍ ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ ഫോണ്‍ ലഭ്യക്കാതെ തരമില്ല. എന്നാല്‍ പല കുട്ടികളും ഫോണ്‍ യഥേഷ്ടം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌ . കുട്ടികള്‍ അവരുടെ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുന്നത്‌ പല ചതിക്കുഴികളിലും വീഴാന്‍ സാധതയുളളതിനാലാമ്‌ അതിനെതിരെ മുന്നറിയിപ്പുമായി പോലീസ്‌ എത്തിയത്‌.

ആയതിനാല്‍ ശ്രദ്ധി ക്കണമെന്നുമാണ്‌ മുന്നറിയിപ്പില്‍ പറയുന്നത്‌. ഇത്തരം ആപ്പുകള്‍ ഒരുപക്ഷെ പ്രായപൂര്‍ത്തി ആയവര്‍ക്കോ ,വിനോദത്തിനോ , വിജ്ഞാനത്തിനോ ആശയ വിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം .പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപോഗം ചെയ്യാന്‍ സാദ്യതയുണ്ട്‌ . അതിനാല്‍ രക്ഷാകത്താക്കള്‍ കുട്ടികള്‍ക്ക്‌ നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സറ്റാള്‍ ചെയ്‌ത്‌ ദുരുപയോഗം ചെയ്യുനിനുണ്ടോയെന്ന്‌ ശ്രദ്ധിക്കണമെന്നും പോലീസ്‌ ഫെയ്‌സ്‌ ബുക്ക്‌ മുന്നിയിപ്പില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം