ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു ; സംസ്ഥാനത്ത് ശക്തമായ മഴ ;നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12/06/21 ശനിയാഴ്ച പകൽ കൂടുതൽ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

13/06/21 ഞായറാഴ്ച 12 ജില്ലകളിലും 14/06/21 തിങ്കളാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂൺ 15 ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഞായര്‍ മുതല്‍ ചൊവ്വ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം