ആഗോളതലത്തില്‍ പണിമുടക്കി ഇന്റര്‍നെറ്റ്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് തകരാറിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ചില സാമൂഹികമാധ്യമങ്ങളുടെയും വാര്‍ത്താമാധ്യമങ്ങളുടേയും സര്‍ക്കാര്‍ വെബ്െസെറ്റുകളുടേയും പ്രവര്‍ത്തനം തകരാറിലായി. ഇന്ത്യയില്‍ ഗൂഗിള്‍ അടക്കമുള്ള വെബ്െസെറ്റുകളെ തകരാര്‍ ബാധിച്ചു. തകരാര്‍ ഏതാനും മണിക്കൂറുകള്‍ നീണ്ടു. അമേരിക്ക ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന(സി.ഡി.എന്‍) ദാതാക്കളായ ഫാസ്റ്റ്ലി എന്ന കമ്പനിയുടെ തകരാറാണ് പലയിടങ്ങളിലും ഇന്റര്‍നെറ്റ് പണിമുടക്കാന്‍ കാരണമെന്നാണ് സൂചന.

ഓണ്‍െലെന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ ഡോട്ട് കോമിന്റെ റീട്ടെയ്ല്‍ വെബ്െസെറ്റും നിശ്ചലമായി. ഫിനാന്‍ഷ്യല്‍ െടെസ്, ദ് ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക്‌ െടെംസ്, ബ്ലുംബെര്‍ഗ് തുടങ്ങിയ പ്രമുഖമാധ്യമ സ്ഥാപനങ്ങളുടെ കീഴിലുള്ള വെബ്*സൈറ്റുകളും റെഡ്ഡിറ്റ് പോലുള്ള സാമൂഹികമാധ്യമങ്ങളുടെ സേവനവും നിലച്ചവയില്‍ പെടും.

Share
അഭിപ്രായം എഴുതാം