ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു. ഏതു സമയത്തും ടെലി മെഡിസിൻ സൗകര്യം ജനങ്ങൾക്ക് ലഭ്യമായിരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർശന ഭായ് പറഞ്ഞു. പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർമാരുടെ സഹകരണത്തോടെയാണ് ഇത്  സജ്ജമാക്കിയിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള സംശയദൂരീകരണത്തിനായി ഡോക്ടർമാരെ ഫോണിലൂടെ വിളിക്കാൻ സാധിക്കും. 

ആയുർവേദം, ഹോമിയോ, അലോപ്പതി ഡോക്ടർമാരുടെ സേവനം ടെലി മെഡിസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാകും. ക്വാറന്റയിനിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റു രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ എന്നിവർക്കുൾപ്പെടെ ഡോക്ടർമാരുടെ സേവനം ഫോണിലൂടെ ലഭ്യമാകും. ആവശ്യമെങ്കിൽ സന്നദ്ധ പ്രവർത്തകർ വഴി മരുന്നുകളും വീടുകളിൽ എത്തിച്ചു നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെലി കൗൺസിലിംഗ് പ്രവർത്തനം നേരത്തെ പഞ്ചായത്തിൽ ആരംഭിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ വാർഡുകളിലേക്കും പത്ത് പി പി ഇ കിറ്റ് വീതവും, എല്ലാ വീടുകളിലേക്കുള്ള സാനിറ്റൈസർ വിതരണവും പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. ടെലി മെഡിസിൻ സംവിധാനത്തിലൂടെ സംശയ ദൂരീകരണത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. 
ആലോപ്പതി: 8078341430, 9895681485, 9446435233, 8075859503, 9745214586, 9744994336, 9496086882. ഹോമിയോ: 9400319504, 9605880376, 9496273593. ആയുർവേദം:
9446165663, 8921853651, 8157843752.

Share
അഭിപ്രായം എഴുതാം