റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം എൽ എ മാർ അക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു, കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എം എൽ എ

May 24, 2021 - 12:31 pm

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം 24/05/21 തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്.

കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് വ്യത്യസ്തനായ എകെഎം അഫ്‌റഫാണ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായത്. കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നുള്ള എംഎല്‍എയാണ് എകെഎം അഫ്‌റഫ്. മുന്‍പ് മഞ്ചേശ്വരത്തുനിന്നുള്ള എംസി കമറുദ്ദീനും കന്നഡയില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്ന 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *