റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ എട്ടാം തിയ്യതി വരെ നീട്ടി. കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെടുന്ന ജില്ലകളില്‍ ജൂണ്‍ ഒന്നു മുതല്‍ ചില ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ എട്ടാം തിയ്യതി രാവിലെ അഞ്ചുമണിവരെയാണ് നിയന്ത്രണം. ശനിയാഴ്ച വൈകീട്ടാണ് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി യോഗം ചേര്‍ന്നത്. ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തെ ഗണ്യമായ തീരിയില്‍ തടയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മാസ് ധരിക്കാത്തവരുടെ പിഴ ശിക്ഷ 500ല്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *