റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചു: 2023ല്‍ നടത്താന്‍ തീരുമാനം

May 24, 2021 - 12:25 pm

കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. 2023ല്‍ നടത്താനാണ് തീരുമാനം. പുതിയ തിയ്യതി പിന്നീട് അറിയിക്കും. 2020ല്‍ പാകിസ്താന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് മാറ്റിയത്. എന്നാല്‍, രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മല്‍സരം നടത്തുന്നതില്‍നിന്ന് ശ്രീലങ്ക പിന്‍മാറിയത്. 2022ല്‍ മറ്റൊരു ഏഷ്യാകപ്പ് നടക്കാനുണ്ട്. ഈ ടൂര്‍ണമെന്റിന് പാകിസ്താനാണ് വേദിയാവുക. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്ക് തിരക്കുള്ള ഷെഡ്യൂളായതുകൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനിച്ചത്. ബോര്‍ഡ് ഇക്കാര്യം വളരെ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും മല്‍സരം മാറ്റിവയ്ക്കുകയെന്നതാണ് ഏകപോംവഴിയെന്ന് തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *