വി ഡി സതീശന് അഭിനന്ദനങ്ങളറിയിച്ച് എ കെ ആന്റണി

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങ്ങളറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഈ തീരുമാനം പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വഴിവെക്കുമെന്നും പ്രതിപക്ഷ നേതാവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും എ കെ ആന്റണി 22/05/21 ശനിയാഴ്ച പറഞ്ഞു.

ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം ഹൈക്കമാന്റ് പുറത്തിറക്കിയത്. തീരുമാനം ഹൈക്കമാന്റ് പ്രതിനിധിയായ മല്ലികാര്‍ജ്ജുന ഗാര്‍ഗെയാണ് സംസ്ഥാന നേതാക്കളെ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചില യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. തലമുറമാറ്റം എന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം