റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ കേരള ഗവര്‍ണറായ ആര്‍എല്‍ ഭാട്ടിയ കൊവിഡ് ബാധിച്ച് മരിച്ചു

May 16, 2021 - 10:06 am

ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന് ആറു തവണ ലോക്സഭാംഗമായി. സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഭാട്ടിയ കേരള ഗവര്‍ണറായി എത്തിയത്. 1991വരെ എഐസിസി സെക്രട്ടറിയായിരുന്നു അദ്ദേഹം.1972ല്‍ അമൃത്സറില്‍ നിന്ന് മത്സരിച്ച ഭാട്ടിയ പാര്‍ലമെന്റിലെത്തി. പിന്നീട് 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ശക്തനായ സാന്നിദ്ധ്യമായിരുന്നു ഭാട്ടിയ. 1982 മുതല്‍ 1984 വരെ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. 1983ല്‍ ലോക്‌സഭയിലെ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *