കുംഭമേളയില്‍നിന്ന് കോവിഡ് പ്രസാദമായി കൊണ്ടുപോകുന്നുവെന്ന് മുംബൈ മേയര്‍

മുംബൈ: കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ കോവിഡ് വൈറസിനെ പ്രസാദം പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്നു മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍.കുംഭമേളയില്‍ പങ്കെടുത്ത് മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം.മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. 63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Share
അഭിപ്രായം എഴുതാം