സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ യുടെ 12-ാം ക്ലാസ് പരീക്ഷകള്‍ മാറ്റി. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. 14/04/21 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പ്ലസ് ടു പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം.

10, 12 ക്ലാസുകളിലെ പരീക്ഷ മേയ് 4 മുതല്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം