50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയിൽ , നേതൃത്വത്തെ അറിയിച്ചതായി വട്ടിയൂര്‍കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ 09/04/21വെള്ളിയാഴ്ച പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വീണ പറഞ്ഞു.

08/04/21 വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്

Share
അഭിപ്രായം എഴുതാം