സംസ്ഥാനത്തെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. 11/03/21 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാർ ആണ് പരീക്ഷ മാറ്റിക്കൊണ്ട് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​ അവസാനിക്കുന്ന രീതിയിലാണ്​ പരീക്ഷ ക്രമീകരിക്കുക.

മാർച്ച് 17 ന്​ പരീക്ഷ തുടങ്ങാനാണ്​ നേരത്തെ നിശ്ചയിച്ചിരുന്നത്​. നിയമ സഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷ നീട്ടാൻ സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷന്റെ അനുമതി തേടുകയായിരുന്നു. 

അധ്യാപക-വിദ്യാർഥി സംഘടനകളടക്കം പരീക്ഷ നീട്ടാനുള്ള സർക്കാറിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ പരീക്ഷ നീട്ടിവെക്കണമെന്ന്​ നേരത്തെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും മാർച്ചിൽ തന്നെ നടത്തണമെന്ന്​ സർക്കാർ തീരുമാനിച്ചതായിരുന്നു. മാർച്ച്​ 17 തുടങ്ങുന്ന തരത്തിൽ പരീക്ഷകൾ ക്രമപ്പെടുത്തുകയും ചെയ്​തതാണ്​. 

എന്നാൽ, ഏപ്രിൽ ആറിന്​ നിയമ സഭ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ അതിന്​ ശേഷം നടത്തുന്ന തരത്തിൽ പ​രീക്ഷ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ്​ കമീഷന്റെ അനുമതി തേടുകയായിരുന്നു സർക്കാർ.

Share
അഭിപ്രായം എഴുതാം