റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടക്കാരായ രണ്ട് ജര്‍മ്മന്‍ ഷെപ്പേഡ് നായക്കളെ വൈറ്റ് ഹൗസില്‍നിന്നും തിരിച്ചയച്ചു . വൈറ്റ്ഹൗസ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ തന്റെ ഇഷ്ടനായ്ക്കളെയാണ് ജോബൈഡന്‍ നാടുകടത്തിയത്. ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് വൈറ്റ് ഹൗസിലെ ഒരു ജീവനക്കാരനെ നായ ആക്രമിച്ചിരുന്നു. ഇവരെ ഇനിയും വൈറ്റ്ഹൗസില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടം ചെയ്യുമെന്ന് കണ്ടാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്.

മൂന്നുവയസുളള മേജര്‍,13കാരന്‍ ചാമ്പ് എന്നിവരെയാണ് പുറത്താക്കിയത്. വൈറ്റ്ഹൗസിലെത്തുന്ന ജീവനക്കാര്‍ക്ക് നേരെ ചാടിയും കുരച്ചോടിച്ചും ചിലപ്പോള്‍ ചാടിവീണും മേജറുടെ ആക്രമണ സ്വഭാവം വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇരുനായ്ക്കളോടുമുളള തന്റെ സ്‌നേഹം ബൈഡന്‍ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *