പാലക്കാട്: കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്കു പോകുന്ന എല്ലാ ആഭ്യന്തര-രാജ്യാന്തര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസ് (ടി.എന്‍. ഇ-പാസ്) കരുതണമെന്നു കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു.കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്നിന്നുള്ളവര്ക്കെല്ലാം ഓട്ടോ ഇ-പാസ് നിര്‍ബന്ധമാണ്. തമിഴ്നാട് വെബ്സൈറ്റിലാണ് ഇ-പാസിനായി അപേക്ഷിക്കേണ്ടത്. ഇ-പാസ് ഇല്ലാത്തവര്‍ക്കു കോയമ്പത്തൂരിലേക്കു പ്രവേശനം അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഇ-പാസിനൊപ്പം ആര്.ടി.പി.സി.ആര്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അതു മാറ്റി.
റിപ്പോര്‍ട്ട്
ന

