റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി:ഇന്ത്യയിലെ കര്‍ഷക സമരവും മാധ്യമ സ്വാതന്ത്ര്യവും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. ഈ നടപടി അനാവശ്യമായ ഇടപെടലാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ഇന്ത്യ അഭിപ്രയപ്പെട്ടു. ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

ആദ്യമായാണ് ഒരു വിദേശരാജ്യം കര്‍ഷക സമരത്തെക്കുറിച്ച ഔദ്യോഗികമായി തങ്ങളുടെ പാര്‍ലമെന്റില്‍ ചച്ചചെയ്യുന്നത്.മറ്റൊരു ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രീയത്തിലുളള അനാവശ്യമായ ഇടപെടപെടലാണ് നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടബാങ്ക് രാഷ്ടീയം കളിക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് എംപിമാര്‍ വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച യാണ് ബ്രട്ടീഷ് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ചുളള ചര്‍ച്ച നടന്നത്. 90 മിനിട്ട് നീണ്ട ചര്‍ച്ചാവേളയില്‍ ലേബര്‍ പാര്‍ട്ടി, ഡെമോക്രാറ്റ്‌സ്, സ്‌കോട്ടീഷ് നാഷ്ണല്‍പാര്‍ട്ടി എംപിമാര്‍ പ്രതിഷേധങ്ങള്‍ക്കെതിരെയുളള സര്‍ക്കാരിന്റെ പ്രതികരണങ്ങളില്‍ ഉത്കണ്ഠ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 100 ദിവസം പിന്നിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *