ഇ-പാസുകള്‍ വളരെ അത്യാവശ്യക്കാര്‍ക്കുമാത്രം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

May 13, 2021

പത്തനംതിട്ട: പോലീസ് ഇ പാസുകള്‍ വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ലെന്നും ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇ പാസിന് അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് പോലീസ് …

തമിഴ്നാട്ടിലേക്ക് പോകാന്‍ ഇ-പാസ് നിര്‍ബന്ധം

March 10, 2021

പാലക്കാട്: കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്കു പോകുന്ന എല്ലാ ആഭ്യന്തര-രാജ്യാന്തര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസ് (ടി.എന്‍. ഇ-പാസ്) കരുതണമെന്നു കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു.കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കെല്ലാം ഓട്ടോ ഇ-പാസ് നിര്‍ബന്ധമാണ്. തമിഴ്നാട് വെബ്സൈറ്റിലാണ് …

റെയിൽവേ ജീവനക്കാർക്ക് ഓൺലൈനായി പാസ് എടുക്കുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഇ-പാസ്സ് മോഡ്യൂൾ പുറത്തിറക്കി

August 13, 2020

ന്യൂഡല്‍ഹി:സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്, വികസിപ്പിച് റെയിൽവേയുടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായ ഇ- പാസ് മോഡ്യൂൾ വീഡിയോ കോൺഫറൻസിങ് വഴി റെയിൽവേ ബോർഡ് ചെയർമാൻ പ്രകാശനം ചെയ്തു. റെയിൽവേയിൽ ഘട്ടംഘട്ടമായി പദ്ധതി പൂർണമായി നടപ്പാക്കും. ഇതോടെ റെയിൽവേ ജീവനക്കാർക്ക് പാസിനായി അപേക്ഷിക്കാൻ ഓഫീസിൽ വരികയോ പാസ് ലഭിക്കാനായി കാത്തിരിക്കുകയോ വേണ്ട. ജീവനക്കാർക്ക് എവിടെനിന്ന് വേണമെങ്കിലും ഓൺലൈനായി പാസിന് അപേക്ഷിക്കാൻ ആകും. ഓൺലൈനായി തന്നെ പാസ് എടുക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മൊബൈൽ ഫോൺ വഴി സാധ്യമാകും. നേരത്തെയുള്ള പിആർഎസ്/യുറ്റിഎസ് കൗണ്ടർ ബുക്കിംഗ് സംവിധാനത്തിന് പുറമേ ഇ -പാസ്സ് മൊഡ്യൂൾ ഉപയോഗിച്ച് ഐആർസിടിസി സൈറ്റിൽ നിന്നും ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാനും സാധിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ മനുഷ്യവിഭവശേഷി പ്രവര്‍ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാനുള്ള സമഗ്ര പദ്ധതിയാണ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം. പദ്ധതിയുടെ ഭാഗമായ എംപ്ലോയി മാസ്റ്റര്‍, ഇ – സര്‍വീസ് റെക്കോര്‍ഡ് മോഡ്യൂള്‍ എന്നിവ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. …