അമേരിക്കൻ ടെലിവിഷൻ മിനി സീരീസ് ദി ഫാൽക്കൺ ആൻഡ് ദി വിന്റർ സോൾജിയർ പ്രോമോ റിലീസ് ചെയ്തു

ഡിസ്നി + എന്ന സ്ട്രീമിംഗ് സേവനത്തിനായി മാൽക്കം സ്പെൽമാൻ ഒരുക്കുന്ന അമേരിക്കൻ ടെലിവിഷൻ മിനി സീരീസായ ദി ഫാൽക്കൺ ആന്റ് ദി വിന്റെർ സോൾജിയറിന്റെ പുതിയ പ്രോമോ റിലീസ് ചെയ്തു. മാർവൽ കോമിക്സ് കഥാപാത്രങ്ങളായ സാം വിൽസൺ / ഫാൽക്കൺ ബക്കി ബാർൺസ് / വിന്റർ സോൾജിയർ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ്. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച ഈ സീരിസ് ഫ്രാഞ്ചൈസിയുടെ സിനിമകളുമായി തുടർച്ച പങ്കിടുന്ന മാർവൽ സിനിമാറ്റിക് യൂണിവേഴ്സൽ (എംസിയു ) ആണ് സജ്ജീകരിച്ചിരിക്കുന്നത്. അവഞ്ചേഴ്സ് : എന്റ് ഗെയിം (2019 ) എന്ന ചിത്രത്തിന് ശേഷമാണ് പരമ്പരയിലെ സംഭവങ്ങൾ നടക്കുന്നത്.

സ്പൈഡർമാൻ ഹെഡ് റൈറ്ററൂം കരി സ്കോഗ്ലാന്റ് സംവിധായകനുമായി മാർച്ച് 19ന് ഈ സീരീസ് ഡിസ്നി പ്ലസിൽ എത്തും. 6 എപ്പിസോഡ് ഉള്ള പരമ്പരയിലെ ആദ്യ എപ്പിസോഡ് ആണ് മാർച്ച് 19ന് എത്തുക.

Share
അഭിപ്രായം എഴുതാം