മുത്തച്ഛന്‍ നോക്കിനില്‍ക്കേ എട്ടുവയസുകാരനെ കടിച്ച് കൊന്നു

കുടക്: കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തില്‍ എട്ടുവയസുകാരനെ മുത്തച്ഛന്‍ നോക്കിനില്‍ക്കേ കടുവ കടിച്ചുകൊന്നു. എസ്റ്റേറ്റില്‍ ജോലിയ്ക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.രണ്ടാഴ്ചയക്കിടെ കടുവയുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി.നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ പിടികൂടാത്തത് വനം വകുപ്പിന്റെ അനാസ്ഥയാണെന്നും കടുവയെ കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം