ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. 02/03/21 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനം തുടങ്ങിയവ നിരത്തിലിറങ്ങില്ല എന്നാണ് സംഘടനകൾ അറിയിച്ചിട്ടുള്ളത്. വാഹന പണിമുടക്ക് കണക്കിലെടുത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷയും സര്‍വകലാശാലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

എംജി സര്‍വകലാശാലയുടെ ചൊവ്വാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം