പ്രധാനമന്ത്രി ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു; ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20.12.2020 ഞായറാഴ്ച ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു. ഗുരു തേജ് ബഹാദൂറിന്റെ മഹത്തായ ത്യാഗത്തിന് അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു.

”ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ പുണ്യദേഹം സംസ്‌കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് ഗഞ്ജ് സാഹിബില്‍ രാവിലെ ഞാന്‍ പ്രാര്‍ത്ഥിച്ചു. ഏറെ അനുഗ്രഹിക്കപ്പെട്ടവനായി എനിക്കു തോന്നി.  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ, ശ്രീ ഗുരു തേജ് ബഹാദൂര്‍ജിയുടെ അനുകമ്പാമനോഭാവത്തില്‍ ഞാനും ഏറെ പ്രചോദിതനായി. 

ഗുരു സാഹിബുകളുടെ പ്രത്യേക കൃപയാലാണ് ശ്രീ ഗുരു തേജ് ബഹാദൂര്‍ജിയുടെ 400-ാം പ്രകാശ് പര്‍വം എന്ന ഈ സവിശേഷ സന്ദര്‍ഭം നമ്മുടെ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ആഘോഷിക്കാനായത്. 

അനുഗൃഹീതമായ ഈ സന്ദര്‍ഭത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ ആശയങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യാം.”- പ്രധാനമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം