റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന പൗന്മാരുടെ ക്ഷേമത്തിനായി മക്കളെ വീട്ടില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ അധികാരമുണ്ടെന്ന്‌ ഹൈക്കോടതി .

December 5, 2020 - 2:49 pm

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വത്തിനും, സമാധാനപരവും മാന്യവുമായ ജീവവിതത്തിനും ആവശ്യമെങ്കില്‍ മക്കളെ വീട്ടില്‍ നിന്ന്‌ ഒഴിപ്പിക്കുന്നതിന്‌ സീനിയര്‍ സിറ്റിസണ്‍സ്‌ വെല്‍ഫെര്‍ ആക്ട്‌ പ്രകാരം ജില്ലാ കളക്ടര്‍ക്ക്‌ അധികാരമുണ്ടെന്ന്‌ ഹൈക്കോടതി. എന്നാല്‍ അതീവ ജാഗ്രതയോടെ മാത്രമേ ഈ വ്യവസ്ഥ നടപ്പാക്കാവൂ. സഹോദരങ്ങള്‍ തമ്മിലുളള സ്വത്ത്‌ തര്‍ക്കത്തിന്‌ ഇത്‌ ആയുധമാക്കരുതെന്നും സിംഗിള്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

തിനിക്ക്‌ മാന്യമായി ജീവിക്കാന്‍ മുകള്‍ നിലയില്‍ താമസിക്കുന്ന മകനേയും കുടുംബത്തേയും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ഇടപ്പളളി സ്വദേശിയായ 80 കാരന്‍ നല്‍കിയ ഹര്‍ജി പരിണിക്കവെയാണ്‌ കോടതിയുടെ നിര്‍ദ്ദേശം. മുകളിലത്തെ നിലയില്‍ നിന്ന് ‌ മകനെ ഒഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ എറണാകുളം ജില്ലാ കളക്ടറുടെ തീര്‍പ്പ്‌ .മാസം തോറും മകന്‍ പരാതിക്കാരന്‌ 5000രൂപ ചെലവിന്‌ നല്‍കാനും കഴിഞ്ഞ മാര്‍ച്ച 12 ലെ ഉത്തരവില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെതിരെയാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സീനിയര്‍ സിറ്റിസണ്‍സ്‌ വെല്‍ഫെയര്‍ ആക്ട് ‌പ്രകാരം തന്നെ വീട്ടില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ കഴിയിലെന്ന മകന്റെ വാദം തളളിയ കോടതി കളക്ടറുടെ ഉത്തരവ്‌ റദ്ദാക്കി കക്ഷികളെ വീണ്ടും കേട്ട്‌ വിഷയം പുനഃപരിശോധിച്ച്‌ തീര്‍പ്പ്‌ കല്‍പ്പിക്കാനും കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *